
കണിച്ചാർ: തുടർച്ചയായി പുലിയെ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അടിയന്തര യോഗം വിളിച്ചുചേർത്ത് കണിച്ചാർ ഗ്രാമപഞ്ചായത്ത് . പുലിയെ കണ്ടുവെന്ന് ജനങ്ങൾ പറയുന്ന വാർഡുകളിൽ പ്രത്യേക ഗ്രാമസഭകൾ വിളിച്ച് ചേർത്ത് ബോധവത്കരണം നടത്തി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
കഴിഞ്ഞ ഒരുമാസക്കാലമായി പുലിയെക്കണ്ടുവെന്ന് തൊഴിലാളികളും കർഷകരും പറയുന്നതിനാൽ ജനങ്ങൾ കടുത്ത ഭീതിയിലാണ്. പുലിയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെല്ലാം വനപാലകർ പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടത് സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ തക്ക തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല.അതിനാൽ നാട്ടുകാർ കണ്ടത് പുലിയാണെന്നോ അല്ലെന്നോ ഉറപ്പിച്ച് പറയാൻ പറ്റാത്ത സ്ഥിതിയിലാണ് വനംവകുപ്പുദ്യോഗസ്ഥർ. പല പ്രദേശങ്ങളിലും ജനങ്ങൾ റബർ ടാപ്പിംഗ് ഉൾപ്പെടെയുള്ള കാർഷിക പ്രവൃത്തികൾ നിർത്തിവെച്ചിരിക്കുകയാണ്. പകൽപോലും ഒറ്റയ്ക്ക് കൃഷിയിടത്തിലേക്ക് പോകാൻ കർഷകർ മടിക്കുകയാണ്.
.യോഗത്തിൽ കൊട്ടിയൂർ റേഞ്ച് ഓഫീസർ പി.പ്രസാദ്, കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് തുടങ്ങിയവർ സംസാരിച്ചു.
പുലിഭീതി ഒഴിവാക്കി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനാണ് പ്രത്യേക ഗ്രാമസഭകൾ വിളിച്ചുചേർക്കും. കാട് വെട്ടിത്തെളിക്കാതെ കിടക്കുന്ന തോട്ടം ഉടമകളോട് കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകും- കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |