SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

ചെകുത്താൻതോട്ടിൽ തള്ളിയ അറവുമാലിന്യം തിരിച്ചെടുപ്പിച്ചു: പിഴ ഈടാക്കി

fine

കൊട്ടിയൂർ : കൊട്ടിയൂർ പാൽച്ചുരത്തെ ചെകുത്താൻതോട് ഭാഗത്ത് ബാവലി പുഴയിൽ അറവ് മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ അടപ്പിച്ചു. ഒഴുകിപോകാതെ അവശേഷിച്ച മാലിന്യം എടുത്തുമാറ്റിപ്പിച്ചു.ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേർന്ന് സ്ഥാപിച്ച സി.സി.ടി.വിയിലാണ് മാലിന്യം തള്ളുന്നത് പതിഞ്ഞത്.

ദൃശ്യം പരിശോധിച്ചതിൽ കെ.എൽ 73 ഡി 1878 നമ്പർ വാഹനത്തിലാണ് അറവ് മാലിന്യം എത്തിച്ചു തള്ളിയതെന്ന് കണ്ടെത്തി.

ഈ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി മാലിന്യം തള്ളിയ മാനന്തവാടി സ്വദേശി ജംഷീറിനെ ഇന്നലെ പഞ്ചായത്തിൽ വിളിച്ചു വരുത്തിയാണ് പിഴ ഈടാക്കിയതും ഒഴുകിപോകാത്ത മാലിന്യം തിരിച്ചു എടുപ്പിക്കുകയും ചെയ്തത്. കട്ടപിടിച്ച മൃഗരക്ത അവശിഷ്ടങ്ങളും നീക്കം ചെയ്യിപ്പിച്ചു. . പഞ്ചായത്ത് രാജ് 219 എസ് നിയമ പ്രകാരം ഈയാളിൽ നിന്ന് 30000 രൂപയാണ് പിഴ ഈടാക്കിയത്.

പൊലീസിനെതിരെ നാട്ടുകാർ
നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ് ആയ പുഴയിൽ ലിറ്റർ കണക്കിന് മൃഗരക്തവും, അറവ് മാലിന്യവും ഇത്തരത്തിൽ തള്ളിയിട്ടും കൃത്യമായ തെളിവും കൊണ്ടിട്ട വാഹനത്തിന്റെ നമ്പർ ലഭിച്ചിട്ടും വാഹനം പിടിച്ചെടുക്കാനോ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാനോ തയ്യാറാകാത്തതിൽ നാട്ടുകാർക്കിടയിൽ കടുത്ത ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL