
കാഞ്ഞങ്ങാട് : എൺപതുകാരനെ അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയും പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അമ്പലത്തറ നിലാംകാവിലെ എൻ. കൃഷ്ണനെ (80) വധിക്കാൻ ശ്രമിച്ച കേസിൽ മരുമകൻ അമ്പലത്തറ നിലാംകാവിലെ എൻ.സുരേഷ് ബാബു എന്ന സോഡാ സുരേഷിനെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഈ മാസം ഒൻപതിനാണ് കൃഷ്ണന്റെ പറമ്പിലൂടെയുള്ള റോഡിൽ വച്ച് കൃഷ്ണനെ സുരേഷ് ആക്രമിച്ചത്. പറമ്പിലെ മരം മുറിച്ചു കടത്തുകയായിരുന്ന സുരേഷ് ബാബു ജോലിക്കാരെ ചീത്ത വിളിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് കൃഷ്ണന്റെ അമ്പലത്തറ പൊലീസിന് മൊഴി നൽകിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോസ്‌ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2003 ജൂൺ 23 ന് അമ്പലത്തറ പോസ്റ്റ് ഓഫീസിൽ വച്ച് പോസ്റ്റ്മാനും ആർ.എസ്.എസ് കാര്യവാഹകുമായിരുന്ന വാഴക്കോട് ശിവജി നഗറിലെ പി.വി.ദാമോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് സി.പി.എം പ്രവർത്തകനായ സുരേഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |