
കാഞ്ഞങ്ങാട് : കല്യാൺ റോഡ് ശ്രീ കൊറഗജ്ജൻ ദേവസ്ഥാന പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം 28ന് നടക്കും. അന്ന് രാവിലെ 5ന് ഗണപതി ഹോമം. വൈകുന്നേരം 4ന് ഗുളികൻ തെയ്യം.ആറിന് കാഴ്ചവരവ്, 7ന് അന്നദാനം, രാത്രി 9ന് അപൂർവ്വമായി കെട്ടി ആടാറുള്ള കൊറഗജ്ജൻ തെയ്യം.ഉത്സവത്തിന്റെ ഭാഗമായുള്ള കുല കൊത്തൽ ചടങ്ങ് നിരവധി ഭക്ത ജനങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. ഗൾഫ് പ്രതിനിധികളിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള ഫണ്ട് ചടങ്ങിൽ കൈമാറി. ക്ഷേത്രഭാരവാഹികളായ ഭരതൻ കല്യാൺ , അശോകൻ മുട്ടത്ത്, ശിവൻ ശിവശക്തി, രാജീവൻ, സനിത്ത്, ജിനേഷ് , ഉണ്ണികൃഷ്ണൻ, നാരായണൻ , ബാബു തട്ടിൽ, രതീഷ് , സുരേന്ദ്രൻ, പ്രദീപ്, പ്രതാപൻ , ക്ഷേത്ര പൂജാരി ശശിധരൻ, വിനോദ്, രാജൻ, മനോജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |