
കണ്ണൂർ:അഖിലേന്ത്യാ കിസാൻസഭ കണ്ണൂർ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ വന്യജീവി ആക്രമണം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 24,25 തീയ്യതികളിൽ മലയോര മേഖലയിൽ കർഷക രക്ഷായാത്ര സംഘടിപ്പിക്കും.24ന് വൈകീട്ട് നാലിന് ചെറുപുഴയിൽ കർഷക രക്ഷായാത്ര കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ. പ്രദീപൻ ഉദ്ഘാടനം ചെയ്യും.ജാഥ 25ന് രാവിലെ തേർത്തല്ലി , ആലക്കോട്, കരുവഞ്ചാൽ, പയ്യാവൂർ, ഉളിക്കൽ, കീഴിപ്പളളി, കണിച്ചാർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. അഞ്ചിന് കൊട്ടിയൂർ നീണ്ടുനോക്കിയിൽ സമാപിക്കും. മാർച്ച് മൂന്നിന് രാവിലെ പത്തിന് ആറളം ഫാം ഓഫീസിനു മുന്നിൽ എ.ഐ.ടി.യു.സിയും എ.ഐ.കെ.എസും സംയുക്തമായി മാർച്ചും ധർണ്ണയും നടത്തും. സമരം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി പി.മുരളി ഉദ്ഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പ്രദീപൻ, ജില്ലാസെക്രട്ടറി സി പി.ഷൈജൻ, പ്രസിഡന്റ് പി.കെ.മധുസൂദനൻ,കെ.പി.കുഞ്ഞികൃഷ്ണൻ,കെ.വി.ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |