
കണ്ണൂർ : പള്ളിക്കുന്ന് സോണൽ ആരോഗ്യ വിഭാഗം പയ്യാമ്പലം ഭാഗത്ത് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.പയ്യാമ്പലത്തെ തട്ടുകടയിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. വൈദ്യുതിയില്ലാത്ത തട്ടുകടയിൽ ഉപയോഗ ശൂന്യമായ ഫ്രിഡ്ജ് കമിഴ്ത്തി വെച്ച് ഐസ് ബ്ലോക്ക് ഇട്ടാണ് പഴകിയ ഭക്ഷണം സൂക്ഷിക്കുന്നത്. മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് മുമ്പ് കോർപറേഷൻ ആരോഗ്യവിഭാഗം തട്ടുകട ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. സോണലിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.പരിശോധനയിൽ സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ രാധാമണി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ സി ഹംസ, ടി.പി.ജയമോഹൻ എന്നിവർ പങ്കെടുത്തു.ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന കർശനമാക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.രാജേഷ്, കോർപറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |