SignIn
Kerala Kaumudi Online
Sunday, 25 October 2026 2.28 AM IST

 പ്രഥമ ശുശ്രുഷ പരിശീലന ക്ലാസ്സ്  

training

പടന്നക്കാട് : ജനമൈത്രി പൊലീസ് ഹോസ്ദുർഗ്, നെഹ്രു കോളേജ് എൻ.എസ്.എസ് യൂണിറ്റ്, കണ്ണൂർ ആസ്റ്റർ മിംസ് ചേർന്ന് പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ്സ് കോളേജ് ഓഡിറ്റോറിയത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.മുരളി കെ.വി.അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ഇൻസ്‌പെക്ടർ പി.അജിത് കുമാർ , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജ്ഞാനേശ്വരി, ജനമൈത്രി പൊലീസ് ഓഫീസർ പ്രദീപൻ കോതോളി എന്നിവർ സംസാരിച്ചു. മിംസ് ഹോസ്പിറ്റൽ ഹെഡ് ആയ ഡോ.പി.അഖിൽ, ഡോ.അഭിഷേക് , ഹോസ്പിറ്റൽ സ്റ്റാഫ് അഭിനവ്, പക്ഷേ അഷിതോഷ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ്സ് നടന്നു. നെഹ്രു കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.കെ.വി.വിനീഷ് കുമാർസ്വാഗതവും വിവേക് രാജ് നന്ദിയും പറഞ്ഞു. പരിശീലനത്തിൽ 150 ഓളം എൻ.എസ്.എസ് വളണ്ടിയർമാർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL