
കണ്ണൂർ:എസ്.കെ.എസ്.എസ്.എഫ് ആദർശം അമാനത്താണ് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം ഇന്ന് കണ്ണൂരിൽ നടക്കും . വൈകീട്ട് നാലിന് സ്റ്റേഡിയം കോർണറിൽ നടക്കുന്ന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുന കെ.കെ.പി അബ്ദുള്ള മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. റയീസ് അസ്അദി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി, എസ്.വൈ.എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ, എസ്കെഎസ്എസ്എഫ് ദേശീയ ട്രഷറർ ബഷീർ സഅദി എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി തായത്തെരു റോഡിൽ നിന്ന് സമ്മേളന നഗരിയിലേക്ക് പ്രവർത്തകരുടെ പ്രകടനം നടക്കും.വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ റയീസ് അസ്അദി, ജനറൽ കൺവീനർ അഷറഫ അ ദാരിമി മമ്മാക്കുന്ന്, ഗഫാർ അസ്‌ഹരി, ഹാഫിൾ ആഷിഖ് ഫൈസി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |