
കണ്ണൂർ: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് കണ്ണൂർ ഹോട്ടൽ ബിനാലെ ഇന്റർ നാഷണലിൽ നടക്കും. രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് പി.കെ.രജീഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി. ഉമേഷ്കുമാർ അദ്ധ്യക്ഷത വഹിക്കും. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ അപാകതകൾ പരിഹരിക്കുക, തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുക,തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉയർത്തുന്നുമ്ട്. ഐ.ക്യു.സി സംബന്ധിച്ച് പി.ബിജോയ് ക്ലാസെടുക്കും. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സൈനുൽ ആബിദിൻ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ.വി.ശ്രീനിവാസൻ, ട്രഷറർ അനീഷ് റാം, കാസർകോട്, കോഴിക്കോട് ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.ഉമേഷ് കുമാർ, കെ.വി. ശ്രീനിവാസൻ, അനീഷ് റാം, കെ.വി.സ്മിജ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |