SignIn
Kerala Kaumudi Online
Sunday, 25 October 2026 2.28 AM IST

മുളപ്ര പാലത്തിന് ഭരണാനുമതി

bridge

പയ്യന്നൂർ: ചെറുപുഴ ഗ്രാമ പഞ്ചായത്തിലെ മുളപ്രയിൽ പുതിയ പാലം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി. ഐ.മധുസൂദനൻ എം.എൽ.എ. അറിയിച്ചു. ചെറുപുഴ മുതുവം റോഡ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഘട്ടത്തിൽ റോഡിന്റെ ഉയരം കൂടിയതിനാൽ മുളപ്ര പാലം റോഡ് താഴ്ന്ന് നിരവധി അപകടങ്ങൾക്ക് കാരണമായിരുന്നു. രണ്ടുവർഷം മുമ്പ് പാലത്തിന് ബലക്ഷയം ഉണ്ടായതിനെ തുടർന്ന് ടി.ഐ.മധുസൂദനൻ എം.എൽ.എ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ 2023 -24 വർഷത്തെ സംസ്ഥാന ബഡ്‌ജറ്റിൽ പുതിയപാലം നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തുകയായിരുന്നു. ഇതിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിംഗിനാണ് നിർവ്വഹണ ചുമതല. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് പാലം പണി എത്രയും പെട്ടെന്ന് ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL