
കാസർകോട്: കേരള സൂപ്പർ ലീഗിനെ മാതൃകയാക്കി കാസർകോട് സെവൻസ് മാതൃകയിൽ ഫ്രാഞ്ചൈസി ലീഗ് വരും. ഇതിന് മുന്നോടിയായുള്ള താരലേലം ഏപ്രിലിൽ തുടങ്ങും. റിയൽ ഇന്ത്യാ വിഷന്റെ ബാനറിൽ ആണ് പ്രാദേശിക കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് സൂപ്പർ ലീഗ് ഒരുങ്ങുന്നത്.
ജില്ലയിലെ കളിക്കാരുടെ സാമ്പത്തിക ഭദ്രത വർദ്ധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ ലീഗിന്റെ രൂപീകരണം.വ്യവസായികളെയും ഉന്നത സാമ്പത്തിക സ്ഥിതിയുള്ളവരെയും ഉൾക്കൊള്ളിച്ചായിരിക്കും ഫ്രാഞ്ചൈസി രൂപീകരിക്കപ്പെടുന്നത്.
കാസർകോട് സൂപ്പർ ലീഗ് എന്ന് പേരിട്ടിരിക്കുന്ന മത്സരം ഈ വർഷം അവസാനത്തോടെ തന്നെ ആരംഭിക്കുമെന്നാണ് റിയൽ ഇന്ത്യാ വിഷൻ മാനേജിംഗ് ഡയറക്ടറും കെ.എസ്.എൽ ചെയർമാനുമായ ജലീൽ കോയയും മുഖ്യ രക്ഷാധികാരി സിറ്റി ഗോൾഡ് അബ്ദുൾ കരീമും പറഞ്ഞു.
കാസർകോട് ജില്ലയിലെ ഫുട്‌ബോൾ കളിക്കാർക്ക് തുറന്ന അവസരം ലഭിക്കുന്ന താര ലേലത്തിനും കാസർകോട് സൂപ്പർ ലീഗിനും എല്ലാവിധ പിന്തുണയും നൽകുമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എയും പറഞ്ഞു.
നാല് ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകൾ തിരിച്ചായിരിക്കും മത്സരങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ അകെ 22 മത്സരങ്ങളാണ് പദ്ധതിയിടുന്നത്. ലീഗ് നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മറ്റു ഭാരവാഹികളായ റിയൽ ഇന്ത്യാ വിഷൻ ചെയർമാൻ ശരീഫ് സലാല, സി.ഒ ബി കെ മുഹമ്മദ് ഷാ എന്നിവരും അറിയിച്ചു.
എട്ട് ഫ്രാഞ്ചൈസികൾ
ജില്ലയിൽ നിന്ന് എട്ട് ഫ്രാഞ്ചൈസികളെയാണ് സൂപ്പർ ലീഗിൽ ഉൾപ്പെടുത്തുന്നത്. ഇവ ലേലത്തിലൂടെ കളിക്കാരെ സ്വന്തമാക്കും. ഒരു ടീമിന് 14 അംഗ സ്‌ക്വാഡിനെ രജിസ്റ്റർ ചെയ്യാം.ഇതിൽ മൂന്ന് വിദേശ താരങ്ങളുണ്ടാകും.മൂന്ന് താരങ്ങൾ കാസർകോട് ജില്ലക്ക് പുറത്തോ കേരളത്തിന് പുറത്തുള്ളവരോ ആയിരിക്കണം. എട്ട് താരങ്ങൾ കാസർകോട് ജില്ലയിൽ നിന്നുള്ളവർ മാത്രമായിരിക്കണം. ജില്ലയിലെ എല്ലാ ഫുട്‌ബോൾ ഗ്രാമങ്ങളെയും പ്രതിനിധീകരിക്കുന്നതാകും ഫ്രാഞ്ചൈസികൾ. ടീമിൽ ഒരാൾ 20 വയസിന് താഴെയുള്ള കളിക്കാരൻ ആയിരിക്കണം. കാസർകോട് ജില്ലയിൽ നിന്നുള്ള താരങ്ങളെ മാത്രമാണ് ലേലത്തിൽ സ്വന്തമാക്കുന്നത്. ബാക്കിയുള്ള താരങ്ങളെ ടീമിന് ഓപ്പൺ വിന്റോയിലൂടെ സ്വന്തമാക്കാം.
വിദേശ താരങ്ങൾ ഫുട്‌ബോൾ മൈതാനങ്ങളും ക്ലബുകളും കൈയടക്കുകയും നാട്ടിലെ മികച്ച താരങ്ങൾ പോലും കളിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തിലാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |