
കണ്ണൂർ :എ.കെ.ജി പഠന ഗവേഷണ കേന്ദ്രവും പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രവും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന് കണ്ണൂർ നായനാർ അക്കാഡമിയിൽ തുടക്കമായി. അധികാര വികേന്ദ്രീകരണവും തദ്ദേശഭരണവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. സെമിനാർ അക്കാദമിക സമിതി ചെയർപേഴ്സൺ പാലോളി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർപേഴ്സൺ ഇ.പി.ജയരാജൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പി.സന്തോഷ് കുമാർ എം.പി, സജീവ് ജോസഫ് എം.എൽ.എ, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ, കെ.പി.മോഹനൻ, തോമസ് വക്കത്താനം, ഡോ.ടി.എം.തോമസ് ഐസക്, പ്രൊഫ.ഡോ.ജിജു പി.അലക്സ് തുടങ്ങിയവർ പങ്കെടുത്തു.
വിവിധ വേദികളിൽ നാലു സെഷനുകളിലായി പഞ്ചായത്ത് അനുബന്ധ നിയമപരിഷ്കരണം, നഗരനയവും നഗരപാലിക അനുബന്ധ നിയമ പരിഷ്കരണവും തൊഴിലും പ്രാദേശിക സാമ്പത്തിക വികസനവും, സാമൂഹ്യനീതി, കാലാവസ്ഥാ വ്യതിയാനവും ദുരന്തനിവാരണവും, ആസൂത്രണ അംഗീകാര നിർവഹണ നടപടിക്രമങ്ങൾ, ജില്ലാ ആസൂത്രണ സമിതിയും ഇതര സംവിധാനങ്ങളും, കുടുംബശ്രീ, ലിംഗനീതിയും സ്ത്രീശാക്തീകരണവും, മാലിന്യനിർമാർജനം, ഐ.ടി.ഇ ഗവർണൻസ് ഡേറ്റ പ്രാദേശിക വിവരസഞ്ചിക, തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി ധന മാനേജ്മെന്റ് വിഭവ സമാഹരണം, സംയോജിത തദ്ദേശ സ്വയംഭരണ വകുപ്പ് അനുബന്ധ സ്ഥാപനങ്ങൾ , സദ്ഭരണം സാമൂഹ്യ ഓഡിറ്റ്, കാര്യശേഷി വികസനം, നൂതനാശയങ്ങളും പുത്തൻ സാങ്കേതികവിദ്യകളും, പട്ടികജാതി പട്ടികവർഗ്ഗ വികസനം എന്നീ വിഷയങ്ങളിൽ ഓമല്ലൂർ ശങ്കരൻ , പ്രൊഫ. ജിജു പി അലക്സ്, മിനി സുകുമാർ, ടി.ഗംഗാധരൻ, ഡോ.സുധാകരൻ എം.എൻ,എൻ. ജഗജീവൻ,ജെ.ജോസഫൈൻ, ഡോ.ഹരിലാൽ, ഡോ.സി പി.വിനോദ് ,ഡോ.കെ.ജെ.ജോസഫ് ,പ്രൊഫ.എ.ജി.ഓലീന ,ഡോ.രമാകാന്തൻ എന്നിവർ വിഷയാവതരണം നടത്തി .
വിവിധ സെഷനുകളിൽ അഡ്വ. എം .അനിൽ കുമാർ കെ.എം. ഉഷ പ്രൊഫ. കെ.രവിരാമൻ ഡോ. ശ്രീകുമാർ ചതോപാധ്യയ ഡോ .കെ .എൻ ഹരിലാൽ ബേബി ബാലകൃഷ്ണൻ എന്നിവർ അദ്ധ്യക്ഷത വഹിച്ചു.
രണ്ടാം ദിവസമായ ഇന്ന് സെന്റ് മൈക്കിൾസ് ആംഗ്ളോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ നാലു സെഷനുകളിലായി പത്ത് സമാന്തര സമ്മേളനങ്ങൾ സംഘടിപ്പിക്കും.നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ കേരളത്തിലെ അധികാര വികേന്ദ്രീകരണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ സെമിനാറും മുൻ തദ്ദേശ സ്വയംഭരണ മന്ത്രിമാരെ ആദരിക്കലും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |