SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

മെഡിക്കൽ ടെക്നിഷ്യൻസ് അസോ. സമ്മേളനം

medi
കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം നീലേശ്വരം മുൻസിപ്പൽ ടൗൺ ഹാളിൽ മുൻസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ അദ്ധ്യക്ഷനായി. പി.സി കിഷോർ മുഖ്യപ്രഭാഷണം നടത്തി, ടി. തങ്കച്ചൻ, കെ. രാജേന്ദ്രൻ, അബ്ദുൽ മുനീർ, പി.കെ സുമേഷ്, പി. ഫാസിൽ, ഷിനി ജെയ്സൺ, രമാദേവി എന്നിവർ സംസാരിച്ചു. പി. കുഞ്ഞിക്കണ്ണൻ സ്വാഗതവും കെ. രാജേഷ് നന്ദിയും പറഞ്ഞു. കേരളത്തിലെ മുഴുവൻ മെഡിക്കൽ ടെക്‌നിഷ്യൻമാരുടെയും ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: പി. കണ്ണൻ (പ്രസിഡന്റ്), കെ. ജയപ്രഭ, എൻ.ടി വീണാധരൻ (വൈസ് പ്രസിഡന്റുമാർ), പി.കെ സുമേഷ് (സെക്രട്ടറി), എൻ. നിഷ, കെ.വി ബീന (ജോയിന്റ് സെക്രട്ടറിമാർ), കെ. രാജേഷ് (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL