SignIn
Kerala Kaumudi Online
Thursday, 15 October 2026 3.28 AM IST

 രോഗിക്ക് ഡോക്ടറുടെ ഭീഷണി:..... 'ശസ്ത്രക്രിയയിൽ കൈയബദ്ധം പറ്റാം"

1

അമ്പലപ്പുഴ: പുറത്തുനിന്ന് മരുന്ന് വാങ്ങാൻ നിർബന്ധിച്ചതിന് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയ രോഗിയെ ഡോക്ടർ ഭീഷണിപ്പെടുത്തിയെന്ന് പരാതി. പരാതിയെപ്പറ്റി ശസ്ത്രക്രിയക്കിടെ ഓർമ്മിച്ചാൽ ഡോക്ടർക്ക് കൈയബദ്ധം പറ്റാമെന്നായിരുന്നു ഭീഷണി. തുറവൂർ വെട്ടിക്കാട് ഇഞ്ചൻതറ വീട്ടിൽ ഇ.വി. സലിക്കാണ് ദുരനുഭവമുണ്ടായത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിലെ ഡോ. അഷറഫാണ് ഭീഷണിപ്പെടുത്തിയത്.

ഹൃദ്രോഗത്തെ തുടർന്ന് സെപ്തംബർ 22ന് സലിയെ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വാർഡിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 11ന് ശസ്ത്രക്രിയയും നിശ്ചയിച്ചു. കഴിഞ്ഞ ഒമ്പതിന് പുറത്തുനിന്ന് വാങ്ങേണ്ട മരുന്നുകളുടേയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും ലിസ്റ്റ് ഡോക്ടർമാർ നൽകി. സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയുടെ സാധനം വാങ്ങാനാണ് നിർദ്ദേശിച്ചത്.

നിർദ്ധനരായ സലിക്ക് കാരുണ്യ ആരോഗ്യ പദ്ധതിയിലൂടെ അഞ്ചു ലക്ഷം രൂപ വരെ ചികിത്സ ലഭിക്കും. ഇതേത്തുടർന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്മിക്ക് പരാതി നൽകിയത്. വിവരമറിഞ്ഞ ഡോ. അഷറഫ് ശസ്ത്രക്രിയയുടെ തലേദിവസം വിളിച്ച് ഉടൻ നടക്കില്ലെന്ന് അറിയിച്ചു. തുടർന്നാണ് ഭീഷണിപ്പെടുത്തിയത്.

 ചികിത്സ കോട്ടയത്തേക്ക് മാറ്റി

ഡോക്ടറുടെ ഭീഷണിയെ തുടർന്ന് സലി അന്നു തന്നെ ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോയി. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മന്ത്രി കെ. മുരളീധരനും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാനിമോൾക്കും ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്മിക്കും സലി പരാതി നൽകി.

ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ യുവമോർച്ച ആലപ്പുഴ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി ആദർശ് മുരളിയും മന്ത്രി മുരളീധരന് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA