SignIn
Kerala Kaumudi Online
Monday, 19 October 2026 11.54 PM IST

 മെഡിക്കൽ കോളേജുകളിലെ ക്രമക്കേട്:..... ഉപകരണങ്ങൾക്ക് സാങ്കേതിക പരിശോധന  കേടായവ നന്നാക്കാൻ ശ്രമം

READ ENGLISH VERSION
ss
കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത

തിരുവനന്തപുരം: 23.82 കോടി രൂപയുടെ ചികിത്സാ ഉപകരണങ്ങൾ പാഴാക്കിയത് പരിശോധിക്കാൻ സാങ്കേതിക വിദഗ്‌ദ്ധരെ നിയോഗിക്കും. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലേക്കും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്‌താൽമോളജിയിലേക്കുമായി വാങ്ങിയ ഉപകരണങ്ങളാണ് രോഗികൾക്ക് പ്രയോജനപ്പെടാതിരുന്നത്.

കേടായ ഉപകരണങ്ങൾ നന്നാക്കാനുള്ള സാദ്ധ്യതയും ആരോഗ്യവകുപ്പ് നോക്കുന്നുണ്ട്. പരമാവധി ഉപയോഗ സജ്ജമാക്കി ആശുപത്രികളിൽ പുനർവിന്യസിക്കും. പല ഉപകരണങ്ങളുടെയും പെട്ടിപോലും പൊട്ടിച്ചിട്ടില്ല.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫിന്റെ റിപ്പോർട്ടിൽ കൂടുതൽ അന്വേഷണം വേണമെന്ന് നിർദ്ദേശിച്ചെന്നാണ് വിവരം. അന്വേഷണം മുന്നോട്ടുപോകുമ്പോൾ നഷ്ടത്തിന്റെ തോതും വർദ്ധിച്ചേക്കാം.

ഡോ. ഷർമ്മിള മേരി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രി കെ. മുരളീധരന് നൽകിയ റിപ്പോർട്ട് സംബന്ധിച്ച് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ പത്തുവർഷം ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

 1.05 കോടിയുടെ ഉപകരണത്തിന്റെ ആയുസ് മൂന്നു മാസം

1.05 കോടിയ്‌ക്ക് കൊല്ലം മെഡിക്കൽ കോളേജിൽ വാങ്ങിയ ഒക്സിജൻ സിലിണ്ടറിന്റെ പി.എസ്.എ പ്ലാന്റ് മൂന്നു മാസം കഴിഞ്ഞപ്പോൾ നിലച്ചു. കമ്പനിയെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. ഇവിടെ 94.40 ലക്ഷം രൂപയ്‌ക്ക് സ്ഥാപിച്ച മുടക്കി മറ്റൊരു ഓക്സിജൻ പ്ലാന്റ് ഒരുവർഷമേ പ്രവർത്തിച്ചുള്ളൂ. കോട്ടയം മെഡിക്കൽ കോളേജിലെ വെന്റിലേറ്റർ ഉപകരണങ്ങൾ പ്രവർത്തിച്ചത് മൂന്നു മുതൽ ആറു മാസം വരെ.

ശസ്ത്രക്രിയക്കിടെ രോഗികളുടെ ശരീരഭാഗത്തിന്റെ തത്സമയ എക്സ്-റേ ലഭ്യമാക്കുന്ന ഓർത്തോപീഡിക്സ് സി-ആം മൊബൈൽ വാങ്ങിയയത 34,49,000 രൂപയ്ക്ക്. ഇതിന്റെ റിപ്പയർ ചാർജ് വാങ്ങിയ വിലയുടെ 50 ശതമാനം എന്നാണ് കമ്പനി കാണിച്ചിരുന്നത്. അതുകൊണ്ടു കേടായതോടെ ഉപേക്ഷിച്ചു. ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ കുട്ടികൾക്കുള്ള കൊളോണോ സ്‌കോപ്പുകൾ ഒരു യൂണിറ്റിന് ചെലവഴിച്ചത് 29.77 ലക്ഷം രൂപ. അതും കേടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA