SignIn
Kerala Kaumudi Online
Thursday, 22 October 2026 8.00 PM IST

കൈതപ്രത്തെ കൊലപാതകം രാധാകൃഷ്ണന്റെ ഭാര്യയുമായി ബന്ധം  തുടരാനാകാത്തതിന്റെ പകയിൽ

thelivedupp
ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റു മരിച്ച സംഭവത്തിന്റെ പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു.

മാതമംഗലം പുനിയങ്കോട് മണിയറ അങ്കണവാടിക്ക് സമീപത്തെ വടക്കേടത്ത് വീട്ടിൽ കെ.കെ..രാധാകൃഷ്‌ണെ 55

ഭാര്യ മിനി
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട മിനി നമ്പ്യാരും പെരുമ്പടവ് സ്വദേശിയായ എൻ.കെ.സന്തോഷും(41)

പിലാത്തറ: മാതമംഗലം കൈതപ്രം പുനിയങ്കോട് മണിയറ അങ്കണവാടിക്ക് സമീപത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ വടക്കേടത്ത് വീട്ടിൽ കെ.കെ. രാധാകൃഷ്ണനെ (55) വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിന്റെ ഭാര്യ മിനിയുമായുള്ള പ്രതിയായ പെരുമ്പടവ് സ്വദേശി എൻ.കെ. സന്തോഷിന്റെ (41) സൗഹൃദം തകർന്നതിന്റെ പകയിലാണെന്ന് എഫ്.ഐ.ആർ.

സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. അടുത്തകാലത്ത് ഇവർ അടുത്തത് രാധാകൃഷ്ണൻ ചോദ്യം ചെയ്യുകയും ബന്ധത്തിന് തടസ്സം നിൽക്കുകയും ചെയ്തിരുന്നു. ഇതിന്റ പേരിൽ സന്തോഷ് നേരത്തെയും രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തിയ കൊലവിളിക്കു ശേഷമായിരുന്നു അക്രമം.

ഇരിട്ടി കല്യാട് സ്വദേശിയായ രാധാകൃഷ്ണൻ 20 വർഷമായി കൈതപ്രത്താണ് താമസം. ഇവിടെ പുതുതായി നിർമ്മിക്കുന്ന വീട്ടിൽവെച്ചായിരുന്നു സംഭവം. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.

കൊലപാതകത്തിന് തലേ ദിവസം വൈകിട്ട് 4.23ന് സന്തോഷ് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക്. കൊള്ളിക്കും എന്നത് ഉറപ്പ് എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. 7.27നായിരുന്ന അടുത്ത പോസ്റ്റ്. ''എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷേ എന്റെ പെണ്ണ്. നിനക്ക് മാപ്പില്ല'' എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്. സംഭവ ദിവസം രാവിലെ 9.52ന് മറ്റൊരു പോസ്റ്റും ഇയാൾ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
രണ്ടുമാസം മുൻപ് സന്തോഷിനെതിരെ രാധാകൃഷ്ണൻ പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതെത്തുടർന്നു പലപ്പോഴും രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.


നാട്ടുകാർ കരുതിയത് പടക്കം

പൊട്ടിയ ശബ്ദമാണെന്ന്

പടക്കം പൊട്ടിയ ശബ്ദമാണെന്നാണ് ആദ്യം പരിസരവാസികൾ കരുതിയത്. രാധാകൃഷ്ണന്റെ മകനാണ് കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. നാട്ടുകാർ ഓടിയെത്തുമ്പോൾ വരാന്തയിൽ രക്തത്തിൽ കുളിച്ച നിലയിലാണു രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് പ്രദേശത്തുനിന്ന് സന്തോഷിനെ കണ്ടെത്തുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.


ക്ലാസ് മേറ്റസ് സൗഹൃദം ശക്തമായത്
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ

രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറുമാസം മുമ്പ് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. വിദ്യാർത്ഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരിൽ വിനോദയാത്ര പോയപ്പോൾ ഇരുവരും കൈകൾ കോർത്ത് നിൽക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതായി പറയുന്നു. ഇതേ തുടർന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റമുണ്ടായതായും അറിയുന്നു. സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്.
സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണൻ ഭാര്യയെ കഴിഞ്ഞ ദിവസം മർദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് സന്തോഷ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സന്തോഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL