SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

നഗരസഭയുടെ സ്നേഹാദരം

aadaram
തളിപ്പറമ്പ് നഗരസഭയുടെ സ്നേഹാദരം ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നഗരസഭയുടെ സ്നേഹാദരം. വിശ്രമരഹിതമായി പ്രവർത്തിക്കുകയും നഗരസഭ ഭരണസമിതിക്ക് മികച്ച പിന്തുണ നൽകുകയും 100 ശതമാനത്തിനു മുകളിൽ പദ്ധതി ചിലവുകൾ പൂർത്തീകരിക്കുകയും ചെയ്യുന്നതിന് വേണ്ടി പ്രവർത്തിച്ച നഗരസഭ സെക്രട്ടറി കെ.പി സുബൈർ, നഗരസഭ എൻജിനീയർ വി. വിമൽകുമാർ ഉൾപ്പെടെയുള്ളവർക്കാണ് സ്നേഹാദരം നൽകിയത്. ചെയർ പേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.പി മുഹമ്മദ് നിസാർ, പി. റജൂലാ, നബീസ ബീവി, കെ.പി ഖദീജ, നഗരസഭ കൗൺസിൽമാരായ ഇ. കുഞ്ഞിരാമൻ, കൊടിയിൽ സലിം, വത്സരാജൻ എന്നിവർ സംസാരിച്ചു. വികസന സമിതി അദ്ധ്യക്ഷ എം.കെ ഷബിത സ്വാഗതവും നഗരസഭ കൗൺസിലർ ഗോപിനാഥൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AADARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL