SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

ഗുരു ചരിതമറിയാം... ശാന്തതയിൽ നീരാടാം...

udyanam
ജഗന്നാഥ ക്ഷേത്രത്തിലെ ഗുരു പ്രതിമ മണ്ഡപത്തിനടുത്ത് നിർമ്മിച്ച പ്രകൃതി സൗഹൃദ ഉദ്യാനം

തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിലെ ലോക പ്രശസ്ത ഗുരുദേവ പഞ്ചലോഹപ്രതിമയ്ക്കും വിശാലമായ ചിറയ്ക്കും ഗുരുസ്മരണകൾ ത്രസിച്ചു നിൽക്കുന്ന ചെറുമ്യൂസിയത്തിനുമിടയിൽ നിർമ്മിച്ച അതി മനോഹരമായ ഉദ്യാനം, ഈ ഉത്സവകാലത്തെ മനോഹരമായ കാഴ്ചയാണ്. ആദ്ധ്യാത്മികതയും പ്രകൃതി മനോഹരമായ കാഴ്ചകളും ശാന്തതയും ഒരുപോലെ സമാഗമിച്ച കുളിരാർന്ന ഈ സ്ഥലം ഇനി സഞ്ചാരികളുടെ പറുദീസയായി മാറും.
വിശാലമായ നെൽപ്പാടത്തിനു മീതെ ചെറുകുന്നിൻചെരിവിലുള്ള ഹരിതാഭമായ ഈ ഉദ്യാനത്തിലിരുന്നാൽ, വയലുകൾക്കപ്പുറം ട്രെയിനുകൾ കടന്നു പോകുന്നത് കാണാം. വൈകുന്നേരമായാൽ നൂറുകണക്കിന് തത്തകൾ പറമ്പിലെ തെങ്ങോലകളിൽ വന്നെത്തും. ക്ഷേത്രത്തിൽ ദശകങ്ങളായി നിലനിൽക്കുന്ന നൂറു കണക്കിന് പ്രാവുകൾക്കുള്ള ആധുനിക സൗകര്യമുള്ള വിശാലമായ ആകാശക്കൂടും ഇതിനോട്‌ ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
ശില്പ കൗതുകത്തോടെ നിർമ്മിക്കപ്പെട്ട വിശാലമായ പുൽത്തട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ശില്പങ്ങൾ നിർമ്മിച്ച പ്രശസ്ത ശില്പി ഗുരുകുലം ബാബുവാണ് രൂപകല്പന ചെയ്തത്. പുൽതകിടിയിലെ ചെറു ജലാശയത്തിന്നരികെ കിടക്കുന്ന കുതിരയിരിപ്പിടവും വാട്ടർ പോണ്ടിനോട് ചേർന്ന് കഥ പറയുന്ന ആമയിരിപ്പിടവും ശില്പ ചാരുത പകരുന്നു.

ചിറയോട് ചേർന്ന് സാംസ്‌കാരിക ചർച്ചകൾക്കും വിശ്രമത്തിനും പൂച്ചെടികളും അലങ്കാര ദീപങ്ങളുമുള്ള
ഈ ഉദ്യാനം ഉപയുക്തമാകും

അഡ്വ. കെ. സത്യൻ, ശ്രീ ജ്ഞനോദയ യോഗം പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL