SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.45 AM IST

അക്ഷരോന്നതി പദ്ധതി: പുസ്തകശേഖരണം

book
അക്ഷരോന്നതി പദ്ധതി പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

പാപ്പിനിശ്ശേരി: പട്ടികജാതി പട്ടികവർഗ ഉന്നതികളിലെ കുട്ടികൾക്കും യുവജനങ്ങൾക്കും പഠനമുറികളിലും ഹോസ്റ്റലുകളിലും വായനാ സൗകര്യങ്ങളുടെയും നിലവാരമുള്ള പുസ്തകങ്ങളുടെയും ലഭ്യതക്കുറവ് പരിഹരിക്കുക, വായനാശീലം വളർത്തുക എന്നിവ ലക്ഷ്യമാക്കി ജില്ലയിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ വായനയെ ജീവിതശൈലിയാക്കി മാറ്റുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിയിലേക്ക് പാപ്പിനിശ്ശേരി പഞ്ചായത്തിൽ പുസ്തകശേഖരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി.പി ശ്രീജയ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ടി.ടി ചന്ദ്രമതി, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.കെ ശശിധരൻ, എം. ബാലകൃഷ്ണൻ, പി.വി അജിത, പഞ്ചായത്ത് മെമ്പർമാരായ കെ. പ്രമീള, പോള രവീന്ദ്രൻ, ലൈബ്രേറിയൻ പി.വി രഘുനാഥൻ എന്നിവർ സംബന്ധിച്ചു. അക്ഷരോന്നതിയിലേക്ക് പുസ്തകം സംഭാവന ചെയ്യാൻ താല്പര്യമുള്ളവർക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് ലൈബ്രറിയിൽ എത്തിക്കാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL