SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

സൗജന്യ മെഗാ മെഡി. ക്യാമ്പ് 29ന്

medi
സൗജന്യ മെഗാ മെഡി. ക്യാമ്പ്

കൂത്തുപറമ്പ്: ലയൺസ് ക്ലബ്ബ്, കൂത്തുപറമ്പ് ഐ.എം.എ, ഗ്രെയ്സ് ക്ലിനിക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 29ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9 മുതൽ കണ്ടംകുന്ന് ഗ്രേസ് ക്ലിനിക്കിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ഇ അഡിഷണൽ കാബിനറ്റ് സെക്രട്ടറി ഡോ. എ. ജോസഫ് ഉദ്ഘാടനം ചെയ്യും. ജനറൽ മെഡിസിൻ, സർജിക്കൽ ഓങ്കോളജി, നേത്ര വിഭാഗം, ശിശുരോഗ വിഭാഗം, അസ്ഥിരോഗം, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാണ്. ഫിസിയോതെറാപ്പി സേവനവും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ലയൺസ് ക്ലബ് പ്രസിഡന്റ് കെ. രാജൻ, ഡോ. എ. ജോസഫ്, വി.കെ മനോജ് കുമാർ, ടി. സക്കറിയ, ഗ്രേസ് എ. ജോസഫ്, എം. ധനഞ്ജയൻ എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക്: 8943539236,
7994081461.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL