SignIn
Kerala Kaumudi Online
Thursday, 25 June 2026 1.45 AM IST

ചിലവ് നിരീക്ഷണ അവലോകന യോഗം

elction

കാസർകോട്: സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രചാരണ ചെലവുകൾ നിരീക്ഷിക്കുന്നതിനായി കളക്ടറേറ്റിൽ പ്രത്യേക അവലോകന യോഗം ചേർന്നു. നിശ്ചയിച്ച ചെലവ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് നിരീക്ഷകർ യോഗത്തിൽ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ പ്രവർത്തകരടെ യാത്രകൾക്കോ ആയി ഉപയോഗിക്കുന്ന എല്ലാത്തരം വാഹനങ്ങൾക്കും വരണാധികാരിയിൽനിന്നും നിശ്ചിത ഫോറത്തിലുള്ള അനുമതി വാങ്ങിക്കണം. കാസർകോട് മഞ്ചേശ്വരം, ഉദുമ മണ്ഡലം എക്സ്‌പെൻഡിച്ചർ ഒബ്സർവർ നിശാന്ത് അഗർവാൾ,​കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലം എക്സ്‌പെൻഡിച്ചർ ഒബ്സർവർ അജയ് കുമാർ താഡിയ എന്നിവരും എക്സ്‌പെന്റിച്ചർ നോഡൽ ഓഫീസർ വി. ചന്ദ്രൻ, കമ്പ്യൂട്ടറൈസേഷൻ, ഐ.ടി,​ഐ.സി.ടി ആപ്ലിക്കേഷൻ നോഡൽ ഓഫീസർ കെ.ലീന എന്നിവരും സംസാരിച്ചു. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL