SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.46 AM IST

സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ഉദ്ഘാടനം

sib
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരുവഞ്ചാൽ ശാഖ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു

കരുവഞ്ചാൽ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരുവഞ്ചാൽ ശാഖ പുതിയ സൗകര്യങ്ങളോടെ പുനഃസ്ഥാപിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിച്ചു. എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം സെന്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സാബു പുതുശ്ശേരി നിർവഹിച്ചു. ലോക്കർ സംവിധാനം നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജിയും ഗോൾഡ് ലോൺ ക്യാബിൻ ജോൺസോഫ്റ്റ് സിസ്റ്റംസ് മാനേജിംഗ് പാർട്ണർ പ്രിൻസ് ജോണും ഉദ്ഘാടനം ചെയ്തു. ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ടി. ആന്റോ ജോർജ്, നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി, ബ്രാഞ്ച് ഹെഡ് വിഷ്ണു ശബരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടെസി, പ്രിൻസി ബോബി ജോർജ്, നടുവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SIB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL