SignIn
Kerala Kaumudi Online
Friday, 16 October 2026 10.56 PM IST

സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്കി​ന് ​റെ​ക്കാ​ഡ് ​ലാ​ഭം

sib

അറ്റാദായം 21.28% ഉയർന്ന് ₹426 കോടി

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 21.28 ശതമാനം വർദ്ധിച്ച് റെക്കാഡ് ഉയരമായ 426.13 കോടി രൂപയായി. മുൻവർഷം ഇതേ പാദത്തിൽ 351.31 കോടി രൂപയായിരുന്നു ലാഭം. അറ്റ പലിശ വരുമാനം 37.95 ശതമാനം ഉയർന്ന് 1,116 കോടി രൂപയിലെത്തി റെക്കാഡിട്ടു. പ്രവർത്തന ലാഭം 37 ശതമാനം വർദ്ധിച്ച് 732 കോടി രൂപയായി. അറ്റ പലിശ മാർജിൻ 2.80 ശതമാനത്തിൽനിന്ന് 3.33 ശതമാനമായി ഉയർന്നു.

മൊത്ത നിഷ്ക്രിയ ആസ്തി 2.93 ശതമാനത്തിൽനിന്ന് 1.24 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.56 ശതമാനത്തിൽനിന്ന് 0.09 ശതമാനമായും കുറഞ്ഞു. കിട്ടാക്കടങ്ങൾക്കുള്ള നീക്കിയിരുപ്പ് അനുപാതം 97.84 ശതമാനമായി ഉയർന്നു. മൊത്തം വായ്പാ വിതരണം 18.67 ശതമാനം വളർന്ന് 1.09 ലക്ഷം കോടി രൂപയിലെത്തി. സ്വർണവായ്പ 41.17 ശതമാനം വർദ്ധിച്ച് 26,603 കോടി രൂപയായി. റീട്ടെയിൽ നിക്ഷേപം 14.85 ശതമാനം ഉയർന്ന് 1.29 ലക്ഷം കോടി രൂപയിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360