SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗത്തിലും ശ്രദ്ധവേണം

kseb

മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി


കണ്ണൂർ: ജില്ലയിൽ വേനൽച്ചൂട് കഠിനമായതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസിനും മുകളിൽ തുടരുന്നതോടെ വൈദ്യുതിയുടെ ആവശ്യകത കുത്തനെ കൂടിയിട്ടുണ്ട്. വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള പീക്ക് സമയത്ത് വലിയ തോതിൽ വൈദ്യുതി വലിച്ചെടുക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.

വീടുകളിലും ഓഫീസുകളിലും എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വർദ്ധിച്ചതും എൽ.പി.ജി ക്ഷാമം കാരണം ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർദ്ധിച്ചതും വൈദ്യുതി ഉപഭോഗം കൂടാൻ കരാണമായിട്ടുണ്ട്. പലയിടങ്ങളിലും ട്രാൻസ്‌ഫോർമറുകൾക്ക് അമിതഭാരം അനുഭവപ്പെടുന്നത് വൈദ്യുതി വിതരണത്തെ ബാധിക്കുന്നുണ്ട്. വോൾട്ടേജ് ക്ഷാമവും ലോക്കൽ പവർ കട്ടും ജില്ലയുടെ പല ഭാഗങ്ങളിലും നേരിട്ടു തുടങ്ങിയിട്ടുണ്ട് .

വൈദ്യുതി ഉപയോഗം പരമാവധി പരിധിയോട് അടുക്കുന്ന സമയങ്ങളിൽ പ്രാദേശികമായി നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് ഇപ്പോൾ ഉപയോഗം നിയന്ത്രിക്കുന്നത്. അതേസമയം, ഈ നിയന്ത്രണത്തിനു ശേഷം വൈദ്യുതി പുനസ്ഥാപിക്കുമ്പോൾ ഒറ്റയടിക്ക് ഉപഭോഗം വർദ്ധിക്കുന്നത് ട്രാൻസ്‌ഫോർമറുകളിലെ ഫ്യൂസുകളും മറ്റും അടിച്ചു പോകുന്നതും വെല്ലുവിളിയാകുന്നു

രാത്രി പത്തിനു ശേഷം എല്ലാ ട്രാൻസ്ഫോർമറുകളുടെയും ലോഡ് അനുവദനീയമായതിനേക്കാൾ വളരെ കൂടുതലാണ്. കടുത്തചൂടിൽ നിന്ന് രക്ഷനേടാൻ ആളുകൾ കൂടുതലായി എ.സി ഉപയോഗിക്കാൻ തുടങ്ങിയാണ് ഇതിനു കാരണം. ലോഡ് കൂടുമ്പോൾ ഫ്യൂസുകൾ പൊട്ടാനും വോൾട്ടേജ് കുറയാനും ഇടയാകും. ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുന്നതും ഉപഭോഗം കൂട്ടുന്നുണ്ട്. പകൽ ഉപയോഗിക്കാനായി രാത്രികാലങ്ങളിലാണ് വാഹനങ്ങൾ പലരും ചാർജ് ചെയ്യുന്നത്. ഇത് പീക്ക് സമയങ്ങളിൽ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

കെ.എസ്.ഇ.ബി നിർദേശങ്ങൾ

രാത്രി പത്തു മുതൽ പുലർച്ചെ രണ്ടു വരെ വൈദ്യുതി ഉപയോഗം ആവശ്യത്തിനു മാത്രം

രാത്രിയിൽ വാഷിംഗ് മെഷീനുകളും തേപ്പുപെട്ടികളും മറ്റും ഉപയോഗിക്കരുത്

രാത്രി ഒമ്പതിന് ശേഷം വാണിജ്യ സ്ഥാപനങ്ങളിൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളിലെ വിളക്കുകളും അണയ്ക്കുക

ഗാർഹിക ഉപഭോക്താക്കൾ എയർ കണ്ടീഷണറുകൾ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക.

അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL