
തിരുവനന്തപുരം: വൈദ്യുതി ആവശ്യകത മുന്നിൽക്കണ്ട് ഹ്രസ്വകാലകരാറുകൾ വഴി ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ 22ന് റെഗുലേറ്ററി കമ്മിഷൻ തെളിവെടുക്കും. പി.ടി.സി ഇന്ത്യ, ടാറ്റാ പവർ, ജിൻഡാൽ, മണികരൺ, ആർ.പി.ജി പവർ തുടങ്ങിയ കമ്പനികളിൽ നിന്ന് യൂണിറ്റിന് 8 രൂപ മുതൽ 13.89 രൂപവരെ നൽകിയാണ് വൈദ്യുതി വാങ്ങാൻ ലക്ഷ്യമിടുന്നത്. ആകെ 336.246 കോടി ചെലവ് കണക്കാക്കുന്നു. നിലവിൽ പത്തുവരെ യൂണിറ്റിന് നൽകിയാണ് കെ.എസ്.ഇ.ബിക്ക് വൈദ്യുതി വാങ്ങാൻ അനുമതി.
വൈദ്യുതി വേണ്ടത്ര കിട്ടാനില്ല
മാർച്ചിൽ 700 മെഗാവാട്ട് വരെ വാങ്ങാൻ ലക്ഷ്യമിട്ടെങ്കിലും ഇത്രയും അളവിൽ വൈദ്യുതി നൽകാൻ ഒരു കമ്പനിയും തയ്യാറായിട്ടില്ല. മറ്റ് മാസങ്ങളിലും പ്രതീക്ഷിച്ച വൈദ്യുതി ലഭ്യമല്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എല്ലാ കമ്പനികളും 13 രൂപയിൽ കൂടുതലാണ് ആവശ്യപ്പെട്ടത്. ഒക്ടോ. 175 മെഗാവാട്ട്, നവംബർ 295 മെഗാവാട്ട്, ഡിസംബർ 170 മെഗാവാട്ട്, ജനുവരി 439 മെഗാവാട്ട്, ഫെബ്രുവരി 439 മെഗാവാട്ട്, മാർച്ച് 517 മെഗാവാട്ട്, ഏപ്രിൽ 190 മെഗാവാട്ട് എന്നിങ്ങനെയാണ് നിലവിൽ ലഭ്യമാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |