SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.59 AM IST

വൈദ്യുതിക്ക് ഹിമാചലിൽ പോയാലും ഇടുക്കി രണ്ടാം നിലയത്തിലെ 800 മെഗാവാട്ട് വേണ്ട

dfg

തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനം ഇരട്ടിയാക്കാം. പീക്ക് സമയ വൈദ്യുതി ദൗർലഭ്യത്തിന് ഒരളവ് പരിഹാരം കാണാം. രാജ്യത്തെ വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയാകാം. ഇങ്ങനെ നേട്ടങ്ങളേറെയുണ്ടെങ്കിലും ഇടുക്കി രണ്ടാം വൈദ്യുതി നിലയ പദ്ധതിയോട് മുഖം തിരിച്ച് കെ.എസ്.ഇ.ബി. 2,670 കോടിയായിരുന്നു പദ്ധതിച്ചെലവ്. വിശദ പദ്ധതി രേഖ തയ്യാറാക്കാൻ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള വാപ്‌കോസിനെ ചുമതലപ്പെടുത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. നിലവിലെ ഇടുക്കിയുടെ ഉത്പാദനശേഷി 780ൽ നിന്ന് 1580 മെഗാവാട്ടായായി വർദ്ധിപ്പിക്കാനുള്ള പദ്ധതിയായിരുന്നു ഇത്.

പെരിയാറിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയായതിനാൽ നീരൊഴുക്കിന്റെ അളവ് നിശ്ചിതതോതിൽ ഓരോ കാലത്തും നദിയിൽ നിലനിറുത്തണമെന്ന മാനദണ്ഡങ്ങളിൽ ഉൾപ്പെടെ ഇളവാവശ്യമുണ്ട്. 2022ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചു. പക്ഷേ 14 പ്രധാന അനുമതികൾ ലഭിച്ചിട്ടില്ല. തുടർനടപടികൾക്ക് ആരും ഉത്സാഹം കാണിച്ചതുമില്ല. ഇടുക്കി പദ്ധതിയുടെ സുവർണ ജൂബിലി ഉപഹാരമായി 2026 ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്യാമെന്നായിരുന്നു 2022ലെ പ്രഖ്യാപനം.

പ്രതിദിനം അഞ്ച് കോടി ലാഭം

നിലവിൽ പ്രതിവർഷം വൈദ്യുതി ഉത്പാദനം ശരാശരി 2,500 ദശലക്ഷം യൂണിറ്റ്. 900 മുതൽ 1,000 ദശലക്ഷം യൂണിറ്റും ഉത്പാദിപ്പിക്കുന്നത് വൈകിട്ട് ആറര മുതൽ രാത്രി പത്തരയ്ക്ക് ഇടയിലാണ്. പുതിയ പദ്ധതിയോടെ പീക്ക് സമയത്ത് കൂടുതൽ ഉത്പാദിപ്പിക്കാം. അഞ്ച് കോടിയെങ്കിലും പ്രതിദിനം ലാഭവുമുണ്ടാകും. പ്രളയമുണ്ടായാൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യവും ഒഴിവാക്കാം.

കൂ​ടു​ത​ൽ​ ക​രാ​റി​ന് ​കെ.​എ​സ്.​ഇ.​ബി

എ​സ്.​ഷാ​ജി​ലാൽ
തി​രു​വ​ന​ന്ത​പു​രം​:​ ​അ​ടു​ത്ത​ ​വ​ർ​ഷ​ത്തെ​യ​ട​ക്കം​ ​ആ​വ​ശ്യ​ക​ത​ ​മു​ന്നി​ൽ​ക​ണ്ട് ​കൂ​ടു​ത​ൽ​ ​വൈ​ദ്യു​തി​ ​വാ​ങ്ങ​ൽ​ ​ക​രാ​റു​ക​ൾ​ക്കാ​യി​ ​ന​ട​പ​ടി​ ​തു​ട​ങ്ങി​ ​കെ.​എ​സ്.​ഇ.​ബി.​ ​ജ​നു​വ​രി​ ​മു​ത​ൽ​ ​മേ​യ് ​വ​രെ​ ​ഹ്ര​സ്വ​കാ​ല​ ​ക​രാ​റു​ക​ൾ​ക്കും​ ​ജൂ​ൺ​ ​മു​ത​ൽ​ 5​ ​വ​ർ​ഷ​ത്തേ​ക്ക് ​മ​ദ്ധ്യ​കാ​ല​ ​ക​രാ​റി​നു​മാ​ണ് ​ശ്ര​മം.​ ​ഹ്ര​സ്വ​കാ​ല​ ​ക​രാ​റു​ക​ൾ​ ​വ​ഴി​ 300​ ​മു​ത​ൽ​ 1300​ ​മെ​ഗാ​വാ​ട്ട് ​വ​രെ​യാ​ണ് ​വാ​ങ്ങു​ക.​ ​മ​ദ്ധ്യ​കാ​ല​ ​ക​രാ​റി​ലൂ​ടെ​ 500​ ​മെ​ഗാ​വാ​ട്ട് 5​ ​വ​ർ​ഷ​ത്തേ​ക്ക് ​ല​ഭ്യ​മാ​ക്കാ​നാ​ണ് ​ശ്ര​മം. ഈ​ ​മാ​സ​ത്തെ​ ​പ്ര​തി​സ​ന്ധി​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ൽ​ ​നി​ന്നു​ള്ള​ 900​ ​മെ​ഗാ​വാ​ട്ട് ​വൈ​ദ്യു​തി​ ​ന​വം​ബ​ർ​ ​മു​ത​ൽ​ ​മേ​യ് ​വ​രെ​ ​വാ​ങ്ങു​ന്ന​തി​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ ​ഉ​ട​ൻ​ ​ല​ഭി​ച്ചേ​ക്കും.​ ​യൂ​ണി​റ്റി​ന് 12.50​ ​രൂ​പ​യ്ക്കാ​ണ് ​നി​ല​വി​ൽ​ ​ഹി​മാ​ച​ൽ​ ​വൈ​ദ്യു​തി​ ​ന​ൽ​കു​ന്ന​ത്.​ ​നി​ര​ക്ക് ​ക​ഴി​യു​ന്ന​ത്ര​ ​കു​റ​യ്ക്കാ​നു​ള്ള​ ​ച​ർ​ച്ച​ക​ളും​ ​ന​ട​ക്കു​ന്നു​ണ്ട്.വി​ല​ ​അ​ല്പം​ ​കൂ​ടി​യാ​ലും​ ​പ​വ​ർ​ക​ട്ട് ​ഒ​ഴി​വാ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ത്ര​ ​വൈ​ദ്യു​തി​ ​സാ​ദ്ധ്യ​മാ​യ​ ​മാ​ർ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വാ​ങ്ങ​ണ​മെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA