SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

മഴയെത്തുന്നു, ഒപ്പം ഇടിമിന്നലും കാറ്റും, വേണം... ജാഗ്രത

rain
വേനൽ മഴ

കണ്ണൂരും കാസർകോട്ടും ഇന്ന് യെല്ലോ അലേർട്ട്

കണ്ണൂർ: ജില്ലയിൽ വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്ന കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുന്നത് ചൂടിന് ആശ്വാസമാകുമെങ്കിലും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നൽ സാദ്ധ്യത കൂടുതലായതിനാൽ വൈദ്യുതി ഉപകരണങ്ങളും മറ്റും കൈകാര്യം ചെയ്യുന്നവർ ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾക്ക് നാശനഷ്ടം സംഭവിക്കാനും സാദ്ധ്യതയുള്ളതിനാൽ കാറ്റുള്ള സമയത്ത് ജാഗ്രത വേണം. കടലോര മേഖലകളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും തീരദേശവാസികൾ മുൻകരുതലുകൾ സ്വീകരിക്കണം. വരും ദിവസങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ നിർദേശങ്ങൾ യഥാസമയം നൽകുമെന്നും കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. മഴപെയ്യുന്നില്ലെങ്കിലും കാ​ർ​മേ​ഘം ക​ണ്ടുതു​ട​ങ്ങു​ന്ന സ​മ​യം മു​ത​ൽ ത​ന്നെ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കേണ്ടത് അത്യാവശ്യമണ്.

പ്രധാന മുന്നറിയിപ്പുകൾ:

1. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെ ശക്തമായ ഇടിമിന്നൽ സാദ്ധ്യത
2. കാറ്റിന്റെ വേഗത മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ എത്താം

സുരക്ഷാ നിർദേശങ്ങൾ

1. ഇ​ടി​മി​ന്ന​ലി​ന്റെ ആ​ദ്യ ല​ക്ഷ​ണം ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക്‌ മാ​റു​ക

2. പ​ര​മാ​വ​ധി ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക

3. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പരമാവധി ഒഴിവാക്കുക
4. വൈദ്യുതി ഉപകരണങ്ങളുടെ ബ​ന്ധം വിഛേ​ദി​ക്കു​ക
5. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടു​ക

6. തു​റ​സാ​യ സ്ഥ​ല​ത്തും ടെ​റ​സി​ലും ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക

7. വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്കുന്നത് ഒഴിവാക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL