SignIn
Kerala Kaumudi Online
Thursday, 25 June 2026 10.26 AM IST

സൂപ്പർ ഡിവിഷൻ ലീഗിൽ സമനില

football
ഫുട്‌ബാൾ

കണ്ണൂർ: കണ്ണൂർ ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെ സൂപ്പർ ഡിവിഷൻ ലീഗിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ സ്‌പോർട്സ് ഡെവലപ്‌മെന്റ് ട്രസ്റ്റ് കണ്ണൂരും പയ്യന്നൂർ കോളേജ് പയ്യന്നൂരും തമ്മിലുള്ള മത്സരം 2-2 എന്ന സ്‌കോറിൽ സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ സ്‌പോർട്സ് ഡെവലപ്‌മെന്റ് ട്രസ്റ്റ് കണ്ണൂരിനായി യൂസഫ് ഷഹലും അഭിഷേകും ഓരോ ഗോൾ വീതം നേടി. മറുവശത്ത്, പയ്യന്നൂർ കോളേജിനായി ആരോമലും ഹേമന്ദും ഓരോ ഗോൾ വീതം നേടി. ഇരുടീമുകളും അവസാനം വരെ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും കൂടുതൽ ഗോളുകൾ നേടാനായില്ല. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിലെ മികച്ച പ്രകടനത്തിന് പയ്യന്നൂർ കോളേജ് താരം അഭിജിത്ത് 'മാൻ ഓഫ് ദി മാച്ച്' ആയി തിരഞ്ഞെടുത്തു. ഇന്ന് എസ്.എൻ കോളേജും ദി ബ്രദേഴ്സ് ക്ലബ് കണ്ണൂരും ഏറ്റുമുട്ടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL