SignIn
Kerala Kaumudi Online
Sunday, 28 June 2026 3.44 AM IST

ഹിന്ദു ഐക്യവേദി പ്രതിനിധി സമ്മേളനം

hindu
ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എ. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം മാവുങ്കാൽ വ്യാപാര ഭവനിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി രാജൻ മുളിയാർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്.പി ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ്, സംസ്ഥാന സെക്രട്ടറി ശ്യാംമോഹൻ ധർമ്മടം, ജില്ലാ രക്ഷാധികാരി കെ. ഗോവിന്ദൻ കൊട്ടോടി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ തച്ചങ്ങാട്, ഓമന മുരളി, വാസന്തി കൃഷ്ണൻ, സുധാകരൻ കൊള്ളിക്കാട് എന്നിവർ പ്രസംഗിച്ചു. കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരി ഗുരുദത്ത്പൈ നിലവിളക്ക് കൊളുത്തി. രാമകൃഷ്ണൻ വാഴുന്നോറൊടി നന്ദി പറഞ്ഞു. ഭാരവാഹികളായി എസ്.പി ഷാജി (പ്രസിഡന്റ്), രാജൻ മുളിയാർ, ഓമന മുരളി (ജനറൽ സെക്രട്ടറിമാർ), കുഞ്ഞമ്പു മാസ്റ്റർ കൊട്ടോടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, HINDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL