
കാഞ്ഞങ്ങാട്: കല്ലുരാവി 38-ാം വാർഡ് വനിതാ ലീഗിന്റെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് മരം മുറി യന്ത്രവും അനുബന്ധ ഉപകരണങ്ങളും കൈമാറി. ഉദ്ഘാടനം കല്ലുരാവി ജമാഅത്ത് പ്രസിഡന്റ് പി.മുഹമ്മദ് നിർവ്വഹിച്ചു. വാർഡ് വനിതാ ലീഗ് പ്രസിഡന്റ് സി.എച്ച്.സുലൈഖ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ, സക്കീന യൂസഫ്, സി.എച്ച്.നബീസ , താഹിറ ബഷീർ, കെ.പി.സബീന , സുമയ്യ കല്ലുരാവി, നുസ്രത്ത് ബഷീർ, വൈറ്റ് ഗാർഡ് അംഗമായ എം.മജീദ് , എ.കെ.ഇസ്മായിൽ, എ.കെ.ജാസിം , സി.എച്ച്.റഷീദ്, എന്നിവർ പ്രസംഗിച്ചു. കെ.ടി.സാജിദ സ്വാഗതവും കെ.എച്ച്. സാജിദ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |