SignIn
Kerala Kaumudi Online
Saturday, 06 June 2026 2.57 AM IST

പരിസ്ഥിതി കാമ്പയിൻ സംഘടിപ്പിച്ചു

campaign

കണ്ണൂർ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മാർക്ക് പ്രവർത്തകരും വനംവകുപ്പും ചേർന്ന് വൃക്ഷങ്ങളെ സ്വാതന്ത്ര്യത്തോടെ സംരക്ഷിക്കുക എന്ന സന്ദേശം ഉയർത്തി കാട്ടി കാമ്പയിൻ സംഘടിപ്പിച്ചു. കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷങ്ങളിൽ തറച്ച ആണികളും കമ്പിയും നീക്കം ചെയ്തു.കണ്ണൂർ ട്രാഫിക് സ്റ്റേഷന് സമീപം നടന്ന കാമ്പയിൻ അഡ്വ.ടി.ഒ.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി.വി.സനൂപ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാർക്ക് പ്രവർത്തകൻ മഹേഷ് ദാസ് സ്വാഗതം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരായ എം.ഡി ജിജേഷ്, കെ.വി.മുഹമ്മദ് ഷാഫി, എം. വീണ മാർക്ക് പ്രവർത്തകരായ സന്ദീപ് ചക്കരക്കൽ, ബിജിലേഷ് കോടിയേരി, ജിഷ്ണു പനങ്കാവ്, രഞ്ചിത്ത് നാരായണൻ , നന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL