
പാനൂർ : ആർ.ജെ.ഡി കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി വീരേന്ദ്രകുമാർ അനുസ്മരണവും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു.പുത്തൂർ പി.ആർ മന്ദിരത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണവും ദിനാചരണ പരിപാടികളും മുൻ മന്ത്രി കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു.എം.പി.വീരേന്ദ്രകുമാർ അനുസ്മരണ കൺവെൻഷൻ പി.കെ.പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ഒ.പി.ഷിജ,
ജില്ലാ സെക്രട്ടറി എൻ.ധനഞ്ജയൻ, മഹിളാ ജനത മണ്ഡലം പ്രസിഡന്റ് എം.ശ്രീജ ചെണ്ടയാട്, വി.പി.മോഹനൻ, സി കെ.ബി തിലകൻ, കെ.പി.റിനിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |