
നീലേശ്വരം: ഈ മാസം 25മുതൽ 27 വരെ ബങ്കളം കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാന ഇന്റർ ഐ.ടി.ഐ യൂണിയൻ കലോത്സവത്തിന്റെ വെബ്സൈറ്റ് നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.മീഡിയ കമ്മറ്റി ചെയർമാൻ സേതു ബങ്കളം അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി വർക്കിംഗ് ചെയർമാൻ വി.പ്രകാശൻ , കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷ കൺട്രോളർ പ്രൊഫ.കെ.പി.ജയരാജൻ, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ എം.എം. അനുരാജ്, കെ.പി.വൈഷ്ണവ് , അനന്തു മോഹൻ എന്നിവർ സംസാരിച്ചു. ഇന്റർ ഐ.ടി.ഐ യൂണിയൻ ചെയർമാൻ പി.അഭിചന്ത് സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ കെ.അനുരാഗ് നന്ദിയും പറഞ്ഞു. ഐ.ടി.ഐ വിദ്യാർത്ഥികൾ തന്നെയാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |