
ചായ്യോത്ത്: മുടുപ്പ ശാസ്താ ക്ഷേത്രനവീകരണവും പുനപ്രതിഷ്‌ഠയും നടത്തുന്നതിനായി പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു.ശശി നീലായി ചെയർമാനും ടി.വി രത്നാകരൻ കൺവീനറുമായ കമ്മറ്റിയാണ് പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ക്ഷേത്രനവീകരണ പുനപ്രതിഷ്‌ഠയുടെ ഫണ്ട് ശേഖരണഉദ്ഘാടനം നാളെ രാവിലെ 10ന് ക്ഷേത്രസന്നിധിയിൽ നടക്കും. ചെയർമാൻ ശശി നീലായിയുടെ അദ്ധ്യക്ഷതയിൽ ആദ്യതുക പോണ്ടിയിൽ പി.രാധയിൽനിന്നും പെരിങ്ങാര ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം രക്ഷാധികാരി സി നാരായണൻ ഏറ്റുവാങ്ങും.നവീകരണത്തിന്റെ മുന്നോടിയായ സ്വർണ് പ്രശ്നം കരിങ്കയം വിജയൻ ജ്യോത്സ്യരുടേയും ജ്യോത്സ്യൻ രാജൻ ചായ്യോത്തിന്റെയും നേതൃത്വത്തിൽ 25 മുതൽ ആരംഭിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ ശശി നീലായി, കൺവീനർ ടി.വി.രത്നാകരൻ, ടി.വി.കുഞ്ഞികൃഷ്ണൻ , കരിമ്പിൽ ഗോപി, രാധാകൃഷ്ണൻ കൊല്ലടത്ത് എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |