കണ്ണൂർ: കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി. കേരള ചിക്കനുമായി ബന്ധപ്പെട്ട വിഷയവും ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് മാലിന്യത്തിന് രണ്ടു രതീയിൽ യൂസർ ഫീ ഈടാക്കുന്ന ഹരിത കർമ്മ സേനയുടെ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഭാവത്തിൽ പ്രൈവറ്റ് സെക്രട്ടറി അനിൽകുമാറിനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്ക് നേരിട്ടും നിവേദനം നൽകി. പ്രശ്നങ്ങൾക്ക് അനുഭാവ പൂർവ്വം പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പു നൽകി. ചിക്കൻ വ്യാപാരി സമിതി സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂർ ജില്ലാ പ്രസിഡന്റുമായ കെ.എം അക്ബർ, കണ്ണൂർ ജില്ലാ സെക്രട്ടറി ഷജിൽ തലശ്ശേരി, ജില്ലാ ട്രഷറർ വിമൽ കൃഷ്ണൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |