
മുളന്തുരുത്തി: വൈലോപ്പിള്ളി ശ്രീധരമേനോന്റെ വിഖ്യാത കവിതയായ മാമ്പഴം പ്രസിദ്ധീകരിച്ചതിന്റെ 90-ാം വാർഷികത്തോടനുബന്ധിച്ച് 90 മാമ്പഴ വർഷങ്ങൾ: വൈലോപ്പിള്ളിയുടെ കാവ്യലോകം എന്ന പേരിൽ പ്രഭാഷണം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം തൃപ്പൂണിത്തുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പരിപാടി. 1936ൽ വൈലോപ്പിള്ളി ശ്രീധരമേനോൻ അദ്ധ്യാപകനായിരുന്ന വിദ്യാലയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി.ലിജോ ജോർജ് അദ്ധ്യക്ഷനായി. ഡോ. പി.ജി. ശങ്കരൻ, പി.ഡി. രമേശൻ, സി.ബി. വേണുഗോപാൽ, കെ.എസ്. ദേവരാജൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |