SignIn
Kerala Kaumudi Online
Monday, 12 October 2026 12.53 AM IST

'ലൂപ്പ് ഓഫ് സസ്‌പെൻഡഡ് ലൈൻസ്' പ്രദർശനം

gallery
'ലൂപ്പ് ഓഫ് സസ്‌പെൻഡഡ് ലൈൻസ്' പ്രദർശനത്തിൽ നിന്ന്

കണ്ണൂർ: അഞ്ച് പ്രമുഖ സമകാലിക ഇന്ത്യൻ കലാകാരന്മാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി മഹാത്മാ മന്ദിരത്തിലെ ഗാലറി ഏകാമിയിൽ നടക്കുന്ന 'ലൂപ്പ് ഓഫ് സസ്‌പെൻഡഡ് ലൈൻസ്' എന്ന പ്രദർശനം ആരംഭിച്ചു. പ്രമുഖ കലാകാരരായ ബാലൻ നമ്പ്യാർ, വത്സൻ കൂർമ്മ കൊല്ലേരി, മുരളി ചീരോത്ത് എന്നിവരടക്കം നിരവധി കലാകാരന്മാരും കലാരംഗത്തെ പ്രമുഖരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ടി.വി സന്തോഷ്, സുമേധ് രാജേന്ദ്രൻ, പി.ജെ ജോർജ്ജ് മാർട്ടിൻ, ബി.ആർ ശൈലേഷ്, മുരളി ചീരോത്ത് എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. സംസ്‌കാരവും ഭൂമിയും, സ്വത്വവും ജീവിതാനുഭവങ്ങളും പരസ്പരം കണ്ടുമുട്ടുകയും കടന്നുപോവുകയും ചെയ്യുന്ന ഇടമായാണ് പ്രദർശനം മാറുന്നത്. സമകാലിക അനുഭവങ്ങളിലൂടെയുള്ള അപൂർണ്ണമായൊരു സഞ്ചാരമായി അത് മാറുന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം കണ്ണൂർ എൻ.ഐ.എഫ്.ടിയിലെ വിദ്യാർത്ഥികളുമായി മുരളി ചീരോത്ത് സംവദിച്ചു. നവംബർ 21 വരെ പ്രദർശനം തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CHITHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL