തളിപ്പറമ്പ്: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായ മൺസൂൺ മത്സ്യ സമൃദ്ധി വിളവെടുപ്പ് പരിപാടി മയ്യിൽ മുല്ലക്കൊടിയിലെ കെ.കെ അശോകൻ എന്ന കർഷകന്റെ ഫാമിൽ നടന്നു. ടി.കെ ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ വാർഡ് മെമ്പർ ജിനീഷ് പ്രസംഗിച്ചു. ജനകീയ മത്സ്യകൃഷി പദ്ധതിയുടെ പ്രോജക്ട് കോർഡിനേറ്റർ കെ.പി ദീപ പദ്ധതി വിശദീകരണം നടത്തി. കർഷകൻ
കെ.കെ അശോകൻ തന്റെ അനുഭവം പങ്കുവെച്ചു. അഴീക്കോട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ സുരേഷ് സ്വാഗതവും ഫിഷറീസ് ഓഫീസർ അലീന നന്ദിയും പറഞ്ഞു. മൺസൂൺ മത്സ്യ സമൃദ്ധി വിളവെടുപ്പ് പരിപാടി മയ്യിൽ മുല്ലക്കൊടിയിലെ കെ.കെ അശോകന്റെ ഫാമിൽ ടി.കെ ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |