പയ്യന്നൂർ: കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുള്ള അനുമോദനം സ്കൂൾ ഓഡിറ്റോറിയത്തിൽ പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി മിഥുൻ മധുസൂദനൻ എൻഡോവ്മെന്റ് അദ്ദേഹം സമ്മാനിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പി. ശ്യാമള അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ബി.എൻ ശ്രീജ സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം. പ്രദീപൻ, ടി.വി ഷീബ, കൗൺസിലർമാരായ കെ.വി രാധ, പി.കെ പ്രസീത, പി. രജിത, എൻ.വി സുമ, കെ.വി മോഹനൻ, എം. പ്രസാദ് , പി.ടി.എ പ്രസിഡന്റ് പി.പി പ്രദീപൻ, സുജിത അനീഷ്, ഒ.കെ അനിൽകുമാർ, പി. സുരേശൻ, കെ.കെ ദീപക്, പ്രധാനാദ്ധ്യാപിക ടി.പി ഫായിസാബി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |