കൊട്ടിയൂർ: വൈശാഖോത്സവ സമാപനത്തിന്റെ ഭാഗമായി കൊട്ടിയൂരിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ച് എ.ഐ.വൈ.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ ഉത്സവ നഗരിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി രജീഷ് ഉദ്ഘാടനം ചെയ്തു. ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് ജില്ലാ ജോയിന്റ് കൺവീനർ ദിപിൻ പൊന്ന്യം അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം. അഗേഷ്, സി.പി.ഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, കൊട്ടിയൂർ ലോക്കൽ സെക്രട്ടറി മൈക്കിൾ ആമക്കാട്, ഭാരവാഹികളായ പി. അനീഷ്, കെ. സമിത്ത്, സി.എൻ പ്രഫുൽ, രാഹുൽചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. മുത്തു, എ. ഹാഷിം തുടങ്ങിയവരുടെ നേതൃത്വത്തിൽ വളണ്ടിയർമാർക്ക് രോഗ പ്രതിരോധ മരുന്നുകൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |