SignIn
Kerala Kaumudi Online
Saturday, 18 July 2026 11.36 PM IST

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എസ്.എഫ്.ഐ; ദന്തൽ മെഡിക്കൽ കോളേജിൽ  യു.ഡി.എസ്.എഫ്

pariyaram-

പരിയാരം:എം.എസ്.എഫ്-കെ.എസ്.യു സംഖ്യത്തിൽ നിന്നും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് യൂണിയൻ തിരിച്ചുപിടിച്ച് എസ്.എഫ്.ഐ

ആകെയുള്ള 16 ൽ 11 സീറ്റും എസ്.എഫ്.ഐ നേടി. ജോയിന്റ് സെക്രട്ടറി, മാഗസിൻ എഡിറ്റർ, സ്‌പോർട്‌സ് സെക്രട്ടറി, യു.യു.സി പി.ജി, യു.യു.സി യു.ജി, പി.ജി റപ്രസെന്റേറ്റീവ് , 2021, 2022, 2023, 2024, 2025 ബാച്ച് റപ്രസെന്റേറ്റീവ് എന്നിവയാണ് എസ്.എഫ്.ഐ നേടിയത്.ജോയിന്റ് സെക്രട്ടറി വിചിത്ര പദ്മനാഭൻ,മാഗസിൻ എഡിറ്റർ വി.നന്ദിത,സ്‌പോർട്‌സ് സെക്രട്ടറി പി.വി.നവിൻ വിനോദ്,യു.യു.സി പി.ജി ഡോ.ആർ.ശ്രീക്കുട്ടൻ യു.യു.സി യു.ജി അജ്മൽ താഹ,പി.ജി റപ്രസെന്റേറ്റീവ് ആർ.നിഥിൻ, 2021 ബാച്ച് റപ്രസെന്റേറ്റീവ് ആർ.എസ്.വിനീത്, 2022 ബാച്ച് റപ്രസെന്റേറ്റീവ് ഷാരു സജി,2023 ബാച്ച് റപ്രസെന്റേറ്റീവ് എ.മഹിനാഥ്, 2024 ബാച്ച് റപ്രസെന്റേറ്റീവ് നേഹ നസ്രിൻ,2025 ബാച്ച് റപ്രസെന്റേറ്റീവ് സി പി.അർജുൻ എന്നിവരാണ് എസ്.എഫ്.ഐ പാനലിൽ വിജയിച്ചത്.

കഴിഞ്ഞവർഷം കെ.എസ്.യു- എം.എസ്.എഫ് സംഖ്യത്തിനായിരുന്നു വിജയം. ചെയർമാനും ജനറൽ സെക്രട്ടറിയുമുൾപ്പെടെ 5 മേജർ സീറ്റിൽ യു.ഡി.എസ്.എഫ് മുന്നണിയും നേടി.ചെയർപേയ്‌സനായി എം.എസ്.എഫ് മുന്നണിയിലെ ടി.എ.ആമിന ഫൈസ, ജനറൽ സെക്രട്ടറിയായി വിഷ്ണു പ്രസാദ് എന്നിവർ വിജയിച്ചു.

പരിയാരം ദന്തൽ മെഡിക്കൽ കോളേജ് പിടിച്ച് യു.ഡി.എസ്.എഫ്

അതെ സമയം പരിയാരം ഗവൺമെന്റ് ദന്തൽ കോളേജ് യു.ഡി.എസ്.എഫ് മുന്നണി പിടിച്ചെടുത്തു.എം.എസ് എഫിലെ മെഹബൂബ് ഹംസ ചെയർമാനായും ഷഹാസാദ് ജനറൽ സെക്രട്ടറിയായും യൂണിയനെ നയിക്കും.പാലയാട് എസ്.ഐ.എം ഇ.ടി നഴ്‌സിംഗ് കോളേജിലും തളിപ്പറമ്പ് നാടുകാണി നഴ്‌സിംഗ് കോളേജിലും ചരിത്രത്തിൽ ആദ്യമായി കെ.എസ്.യു പ്രതിനിധികൾ വിജയിച്ചു.നാടുകാണിയിൽ ജനറൽ സെക്രട്ടറിയായി ഫിദ സജിത്തും പാലയാട് ഫൈൻ ആർട്‌സ് സെക്രട്ടറിയായി റിയ ബിജുവുമാണ് വിജയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL