പേരാവൂർ: പേരാവൂർ പാമ്പാളായിൽ മദ്യലഹരിയിൽ ഉണ്ടായ തർക്കത്തിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. പേരാവൂർ പാമ്പാളി സ്വദേശി കൂരിയാടൻ അൻസാർ (30), തെരു സ്വദേശി പട്ടനാടൻ അരുൺ (29), മുരിങ്ങോടി സ്വദേശി അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം.
അൻസാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടു പേരെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അൻസാറിന് പരിക്ക് ഗുരുതരമാണെന്നാണ് വിവരം. വ്യക്തിപരമായ വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം ഒരു കല്യാണവീട്ടിൽവച്ച് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായതായി പൊലീസിന് വിവരമുണ്ട്. ഇതും വെട്ടേറ്റ സംഭവവും തമ്മിൽ ബന്ധമുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Three youths were hacked in Peravoor, Kerala, during a dispute under the influence of alcohol around 8:30 PM. Kooriadan Ansar (30) suffered serious injuries and is hospitalised in Kannur. Pattanadan Arun (29) and Abhijith are admitted to Pariyaram Medical College. Police registered a case, investigating personal animosity and a prior altercation as possible motives.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |