SignIn
Kerala Kaumudi Online
Saturday, 11 July 2026 2.02 AM IST

കൂട്ട സ്ഥലമാറ്റത്തിൽ പ്രതിഷേധം

ngo
പ്രതിഷേധ പരിപാടിയിൽ കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത് സംസാരിക്കുന്നു

കണ്ണൂർ: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ജീവനക്കാരെ അന്യായമായി വിദൂര സ്ഥലങ്ങളിലേക്കടക്കം കൂട്ടസ്ഥലമാറ്റം നടത്തിയ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ നടപടിയിൽ കേരള എൻ.ജി.ഒ യൂണിയൻ പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടിയിൽ കേരള എൻ.ജി.ഒ
യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത്, കെ. ഷിബ എന്നിവർ പ്രസംഗിച്ചു. ക്ലർക്ക്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, എഫ്.ടി.എം ജീവനക്കാരടക്കമുള്ളവരെയാണ് ഭരണ സൗകര്യാർത്ഥമെന്ന പേരിൽ സ്ഥലമാറ്റിയിരിക്കുന്നത്. ജീവനക്കാരുടെ അപേക്ഷയുണ്ടെങ്കിൽ മാത്രമാണ് ഈ വിഭാഗം ജീവനക്കാർക്ക് സ്ഥലമാറ്റം നൽകാറുള്ളത്. എന്നാൽ അപേക്ഷകളില്ലാതെയാണ് വിദൂര സ്ഥലങ്ങളിലേക്ക് ഇവരെ മാറ്റിയിരിക്കുന്നത്. ഉത്തരവ് തിരുത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെയും സംഘടനയുടെയും തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NGOU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL