
പാലയാട്: ഫിഫ ലോകകപ്പ് 2026 ആഘോഷങ്ങളുടെ ഭാഗമായി എൻ.ടി.ടി.എഫ് തലശ്ശേരി ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫിഫ ലോകകപ്പ് ക്വിസ് മത്സരത്തിൽ കേന്ദ്രീയ വിദ്യാലയം കണ്ണൂർ ഒന്നാം സ്ഥാനം നേടി. മമ്പറം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി രണ്ടാം സ്ഥാനവും എ.കെ.ജി മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി പെരളശ്ശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ബ്രണ്ണൻ കോളേജിലെ കായിക വിഭാഗം മേധാവി ഡോ.കെ.പി.പ്രഷോഭ്ജിത് മത്സരത്തിന് നേതൃത്വം നൽകി.വിജയികൾക്ക് എൻ.ടി.ടി.എഫ് തലശ്ശേരി ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പാൾ വി.എം.സരസ്വതി സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ വി.കെ.രാധാകൃഷ്ണൻ, കെ.രൺധീർ, ചന്ദ്രൻ മേക്കുന്ന് എന്നിവർ സംസാരിച്ചു. സീനിയർ ഓഫീസർ പി.വികാസ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |