
കാഞ്ഞങ്ങാട്:ഹൊസ്ദുർഗ് ബാർ അസോസിയേഷൻ അനുമോദന സമ്മേളനം നടത്തി. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാർ അസോസിയേഷൻ അംഗം അഡ്വ:ഗോവിന്ദൻ പള്ളിക്കാപ്പിൽ, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ നവനീത് മനോജ്, വൃന്ദ പ്രകാശ്, അനന്യ രവീന്ദ്രൻ, ഗായത്രി ദേവി, മരിയസണ്ണി, ശ്രീദേവി, എം.ദേവന എന്നിവർക്കാണ് ആദരവ് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സബ് ജഡ്ജ് ടി.കെ.മമത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിഫ് എം ആർ ദിലിപ്, മജുഡീഷ്യൽ മജിസ്‌ട്രേറ്റ് സെക്കൻഡ് ടി, ഫയാസ്, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് അബ്ദുൾ റസാഖ്, അഡ്വ.എം.സി ജോസ്, അഡ്വ.എം.സി കുമാരൻ, വൈസ് പ്രസിഡന്റ് അഡ്വ.എൻ.വിനോദ് കുമാർ, അഡ്വ.ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് ഈശ്വര ശർമ്മ എന്നിവർ സംസാരിച്ചു സെക്രട്ടറി അഡ്വ.കെ.എൽ.മാത്യു സ്വാഗതവും അഡ്വ.പി.കെ.സതീശൻ നന്ദിയും പറഞ്ഞു.മുതിർന്ന അഭിഭാഷകൻ കെ. ദിനേശ് കുമാർ ക്ലാസ് എടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |