
ചെർക്കള:പൗരോഹിത്യ രജത ജൂബിലി നിറവിലായ അഡ്മിനിസ്ട്രേറ്റർ ഫാദർ മാത്യു ബേബിയെ ചെർക്കള മാർത്തോമ്മാ ബധിര സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആദരിച്ചു.രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.മാർത്തോമ്മാ സഭ സീനിയർ വികാരി ജനറൽ തോമസ് കെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി സന്ദേശം നൽകി. കല്ലട്ര മാഹിൻ ഹാജി എ.എൽ മുഖ്യ പ്രഭാഷണം നടത്തി.മുൻ മന്ത്രി സി.ടി.അഹമ്മദലി, ബി.ജെ.പി ഉത്തരമേഖല പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്, സ്കൂളിന്റെ പ്രഥമ മാനേജർ ഫാദർ മത്തായി ജോസഫ്, അബ്ദുൾ റഹ്മാൻ ധന്യവാദ്, പാസ്റ്റർ മോഹൻ പി.ഡേവിഡ്, ടി.ഐ.മധുസൂദനൻ, ഫാദർ ജോർജ്ജ് വിൽസൺ, ഫാദർ റോബിൻ രാജു, ഫാദർ റിജോ എബ്രഹാം ചെറിയാൻ, ഫാദർ സാബു ഫിലിപ്പ്,എസ്.ഷീല , സിബി സി കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. ഫാദർ മാത്യു ബേബി മറുപടി പ്രസംഗം നടത്തി ഫാദർ ജോർജ് വർഗീസ് സ്വാഗതവും കെ.ടി.ജോഷിമോൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |