SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.15 AM IST

അനുമോദനവും ആദരവും

anumodan
അനുമോദനചടങ്ങ് സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: വിവിധ പരീക്ഷ വിജയികളെയും പുരസ്കാര ജേതാക്കളെയും മഹാദേവ ഗ്രാമം, ഗ്രാമം വെസ്റ്റ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ വിജയികളെ അനുമോദിക്കുകയും കാൻഫെഡ് സംസ്ഥാന അവാർഡ് ജേതാവ് സി.വി. രാജഗോപാലൻ, കേരള പൂരക്കളി അക്കാഡമി അവാർഡ് ജേതാവ് കെ.വി കൃഷ്ണൻ എന്നിവരെ ആദരിക്കുകയും ചെയ്തു. മോഹനൻ പുറച്ചേരിയുടെ അദ്ധ്യക്ഷതയിൽ സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ സമർപ്പിച്ചു. കെ.വി മണി, പിലാക്കൽ അശോകൻ, എ.കെ ശ്രീജ, പി.യു. രാജൻ, എം.കെ. ഉണ്ണികൃഷ്ണൻ, ഡി.പി ഭരത്, കെ. സുനിൽകുമാർ സംസാരിച്ചു. വിജയികളെ ഐ.എൻ.ടി.യു.സി. മണ്ഡലം കമ്മിറ്റിയും അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL