SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.12 AM IST

എക്സൽ പബ്ലിക് സ്‌കൂളിൽ വിജയ് ദിവസ്

vijay
എക്സൽ പബ്ലിക് സ്‌കൂളിൽ വിജയ് ദിവസ് പി. മോഹൻ എഫ്.സി.എ ഉദ്ഘാടനം ചെയ്യുന്നു

മാഹി: എക്സൽ പബ്ലിക് സ്‌കൂളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ 2026 ബാച്ചിലെ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി 'വിജയ്ദിവസ്' സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സതി എം. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ജി.കെ. മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പി. മോഹൻ എഫ്.സി.എ ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനവും ആത്മവിശ്വാസവും ലക്ഷ്യബോധവുമാണ് വിജയത്തിന്റെ അടിത്തറയെന്നും വിദ്യാർത്ഥികൾ ഉയർന്ന ലക്ഷ്യങ്ങൾ സ്വപ്നം കാണുകയും അവ നേടിയെടുക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് കെ.വി. കൃപേഷ് സംസാരിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോയും ഉപഹാരങ്ങളും നൽകി അനുമോദിച്ചു. ഹെഡ് ഗേൾ ഹയ നഫീസ സ്വാഗതവും ഹെഡ് ബോയ് എസ്. ഇമയ് പാർവൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL