SignIn
Kerala Kaumudi Online
Friday, 07 August 2026 5.21 AM IST

കർഷക ദിനാഘോഷം സംഘാടക സമിതി

karshaka
സംഘാടക സമിതി രൂപീകരണയോഗം നഗരസഭ അദ്ധ്യക്ഷ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: പാനൂർ നഗരസഭയുടെയും പെരിങ്ങളം കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനാഘോഷം 17ന് വൈകിട്ട് 3.30ന് പുല്ലൂക്കര മുസ്ലിം എൽ.പി സ്‌കൂളിൽ നടക്കും. പി.കെ പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ അദ്ധ്യക്ഷ നൗഷത്ത് കൂടത്തിൽ അദ്ധ്യക്ഷത വഹിക്കും. ആഘോഷത്തിന്റെ ഭാഗമായി പെരിങ്ങളം കൃഷിഭവൻ പരിധിയിലെ മികച്ച കർഷകരെ വിവിധ വിഭാഗങ്ങളിലായി ആദരിക്കും. കർഷക ദിനാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി പെരിങ്ങളം കൃഷിഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ പൊതുസംഘാടക സമിതി രൂപീകരിച്ചു. നഗരസഭ അദ്ധ്യക്ഷ നൗഷത്ത് കൂടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ.പി. മുനീർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ വിജയൻ, അജീഷ്, കെ. ദാസൻ, ബാലൻ, ഇ.എ നാസർ, പി.പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ആതിര സ്വാഗതവും കൃഷി അസിസ്റ്റന്റ് പ്രയാഗ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KARSHAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL