
കണ്ണൂർ :ചിന്മയ മിഷന്റെ യുവജന വിഭാഗമായ ചിന്മയ യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി വാർഷിക രാമായണ പ്രശ്‌നോത്തരി ഇന്ന് തളാപ്പ് ചിന്മയ മിഷനിൽ വച്ച് സംഘടിപ്പിക്കും.
വിജയികൾക്ക് ആകർഷകമായ ട്രോഫിയും ക്യാഷ് പ്രൈസും നൽകും.ഒന്നാം സ്ഥാനക്കാർക്ക് 3000 രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് യഥാക്രമം 2000 , 1000 രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.
ഓരോ വിദ്യാലയത്തിൽ നിന്നും നിന്നും രണ്ട് വിദ്യാർത്ഥികളുടെ ഒരു ടീമിന് പങ്കെടുക്കാം.താൽപ്പര്യപെടുന്നവർ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രത്തോട് കൂടി ചിന്മയ മിഷൻ കോളേജ് തളാപ്പിൽ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് എത്തിച്ചേരണം.റജിസ്‌ട്രേഷൻ സൗജന്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |